ന്യൂഡൽഹി: നിയന്ത്രണ രേഖയിലെ സമാധാനം രാജ്യത്തിന് പ്രധാനപെട്ടതാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറയുകയുണ്ടായി.ബ്രിട്ടീഷുകാരുടെ പക്കല്‍ നിന്നും സൈന്യത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഇന്ത്യ നേടിയതിന്റെ അനുസ്മരണാര്‍ത്ഥമാണ് ജനുവരി 15 നെ ആര്‍മി ദിനമായി രാജ്യം ആഘോഷിക്കുന്നത്.
രാജ്യത്തിനായി ജീവ ത്യാഗം നടത്തിയ സൈനികരെ ഓർത്തു അഭിമാനിക്കുന്നുവെന്നും; സൈനിക ക്യാമ്പുകളിൽ ജവാന്മാർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ തന്നെ നേരിട്ട് അറിയിക്കാമെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.കരസേനാ ദിനാഘോഷത്തിന്റെ ഭാഗമായി സൈനികർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വീരമൃത്യു മരിച്ച ലാൻസ് നായിക് ഹനമാന്തപ്പയ്ക്ക് ഗാലന്ററി അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു. ചടങ്ങില്‍ പതിനഞ്ച് പേര്‍ക്കാണ് ഗാലന്ററി അവാര്‍ഡ് നല്കി സേന ആദരിച്ചത്. ഇതില്‍ ഹനുമന്തപ്പ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മരണാനന്തരമായാണ് ഗാലന്ററി അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.
Post Your Comments