ന്യൂഡല്‍ഹി: അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്ന യുദ്ധമുഖത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ പുരുഷ സൈനികരെ പോലെ സ്ത്രീകള്‍ക്ക് അതിജിവിക്കാന്‍ കഴിയുമോ എന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് . വനിതകള്‍ക്കു യുദ്ധമുഖത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന സാഹചര്യങ്ങളല്ല നിലവിലുള്ളത്.നിലവിലെ സാഹചര്യത്തില്‍ യുദ്ധമുഖത്തു വനിതകളെ അണി നിരത്താന്‍ നിരവധി ബുദ്ധിമുട്ടുകളുണ്ട്. തുല്യ അവസരം എന്നാല്‍ തുല്യ ഉത്തരാവാദിത്തം കൂടിയാണ്.
സമൂഹത്തിന്റെ മാനസികാവസ്ഥ മാറുന്നതു വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ തലത്തില്‍ സൈന്യത്തില്‍ ജോലി ചെയ്യാനാവില്ല. യുദ്ധമുഖത്തു സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയെന്നതു നിലനില്‍ സാധ്യമല്ലെന്നും കരസേന മേധാവി വ്യക്തമാക്കി
Post Your Comments