Technology

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

കാലിഫോർണിയ : വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. മെസേജിങ് ആപ്പായ വാട്സ് അപ്പില്‍ ഗുരുതര സുരക്ഷ വീഴ്ച്ച ഉള്ളതായ റിപ്പോർട്ട് പുറത്ത്. വാട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്കിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ ഉപഭോക്താക്കളുടെ മെസേജുകള്‍ വായിക്കാനാകുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ദി ഗാര്‍ഡിയന്‍ ദിനപത്രമാണ് റിപ്പോർട്ട് പുറത്തു വിട്ടത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ തോഭിയാസ് ബോള്‍ട്ടര്‍ എന്ന ഗവേഷകൻ സുരക്ഷാ വീഴ്ച്ച കണ്ടെത്തിയതായും, ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ഫേസ്ബുക്കിന് നേരത്തെ ന ല്‍കിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ വാട്‌സ്ആപ്പ് പുറത്തിറക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോക്താക്കളുടെ ചാറ്റുകള്‍ രഹസ്യമോ സുരക്ഷിതമോ ആക്കുന്നില്ലെന്നാണ് ഗവേഷകന്റെ കണ്ടെത്തൽ.

ഉപയോക്താക്കള്‍ അയയ്ക്കുന്ന മെസേജുകള്‍ മൂന്നാമത് ഒരാള്‍കാണുന്നതും ഹാക്ക് ചെയ്യുന്നതും തടയുന്നതിനായാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ടുവന്നത്. എന്‍ക്രിപ്ഷന്‍ വാട്‌സ്ആപ്പിലെ ഓരോ ചാറ്റിനും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും, സംവിധാനം വരുന്നതോടെ വാട്ട് ആപ്പിന്റെ ഇന്റേണല്‍ സെര്‍വ്വറില്‍ ഉപയോക്താക്കളുടെ മെസേജുകള്‍ സേവ് ആവുകയില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. പക്ഷെ പ്രോട്ടോക്കോളില്‍ വാട്‌സ്ആപ്പിലെ എന്‍ക്രിപ്ഷന്‍ സംവിധാനത്തിലാണ് സുരക്ഷാ വീഴ്ചയെന്നും തോഭിയാസ് പറയുന്നു.

എന്‍ഡ് ടു എന്‍ക്രിപ്ഷനിലെ പ്രോട്ടോകോള്‍ സിഗ്‌നലാണ് മെസേജുകള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. എന്നാല്‍ മെസേജുകളില്‍ കടന്നുകയറി ആരെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ അത് മറികടക്കാനുള്ള കഴിവ് പ്രോട്ടോക്കോളിനില്ല. അതിനാൽ സര്‍ക്കാരിനും ഫെയ്‌സ്ബുക്കിനും തങ്ങളുടെ മെസേജുകള്‍ ചോര്‍ത്താന്‍ കഴിയുമെന്നാണ് ഗവേഷകന്‍റെ വെളിപ്പെടുത്തല്‍.

shortlink

Post Your Comments


Back to top button