
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ജവാന്മാര്‍ക്കു നിലവാരം കുറഞ്ഞ ഭക്ഷണം നല്‍കുന്നുവെന്ന ബി.എസ.്എഫ് ജവാന്റെ ആരോപണം തെറ്റെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അര്‍ധസൈനിക വിഭാഗങ്ങളുടെ ഒരു പോസ്റ്റിലും ഭക്ഷണ സാധനങ്ങളുടെ കുറവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭക്ഷണ കാര്യത്തില്‍ പരാതി പറയുന്ന ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ വീഡിയോ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം തേടിയിരുന്നു.
വ്യാപകമായ രീതിയില്‍ ഭക്ഷണത്തിന് എവിടെയും ക്ഷാമം ഇല്ലെന്നും കൃത്യമായ ഗുണനിലവാര പരിശോധന നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന അര്‍ധസൈനിക വിഭാഗത്തിലെ ജവാന്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്നും പരാതികള്‍ ഗൗരവത്തോടെ കാണണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.
ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വന്‍ വിവാദമായിരുന്നു. ഇതേതുടര്‍ന്ന്, ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയ സെക്രട്ടറി രാജീവ് മെഹ്‌റിഷിയെ സന്ദര്‍ശിച്ച് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. കൂടുതല്‍ സൈനികരും ഇത്തരം പരാതിയുമായി രംഗത്തെത്തി. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നാണ് ബി.എസ്.എഫ് അറിയിച്ചു
Post Your Comments