പൂണൈ : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണി യാക്കിയ കേസ്സിൽ പിതാവിനെയും, മകളെ ഇറക്കി വിട്ട അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരവും,ഐ.പി.സി പ്രകാരവുമാണ് പോലീസ് കേസ്സ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ആറു വർഷമായി പിതാവ് ലൈംഗികമായി പീഡിച്ചുവെന്നും, തടയാന്‍ ശ്രമിച്ചപ്പോഴെക്കെ തന്നെ ഉപദ്രവിച്ചിരുന്നതായും കുട്ടി പോലീസിനോടു പറഞ്ഞു. അമ്മയോട് ഈ കാര്യം പറയുമ്പോള്‍ പുറത്തു ആരോടും പറയരുത് എന്ന് പറഞ്ഞ് പേടിപ്പിക്കുമായിരുന്നു, താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും കുട്ടി പോലീസിനോട് പറഞ്ഞു. ഇതിനെ തുടർന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Post Your Comments