India

എയർ ഇന്ത്യയിൽ വൻ ക്രമക്കേട്

ന്യൂ ഡൽഹി : എയർ ഇന്ത്യയ്ക്ക് വേണ്ടി സോഫ്റ്റ് വെയർ വാങ്ങിയതുമായി ബന്ധപ്പെട്ട് 225 കോടിയുടെ ക്രമക്കേട് കണ്ടെത്തി. 2011 ലാണ് അഴിമതി നടന്നത്. എയർ ഇന്ത്യ ഉദ്യോഗസ്ഥര്‍, ജര്‍മ്മന്‍ സ്ഥാപനമായ എസ്എപി എജി, ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷന്‍( ഐബിഎം) എന്നിവര്‍ക്കെതിരെ  സിബിഐ കേസ്സ് എടുത്തു.

ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുള്ളതെന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ( സിവിസി) നിർദേശത്തെ തുടർന്നാണ് സിബിഐ കേസ്സ് എടുത്തത്. സ്വകാര്യ എയര്‍ലൈനുകളേക്കാള്‍ കൂടിയ തുകയ്ക്ക് എയർ ഇന്ത്യ ഈ സോഫ്റ്റ് വെയര്‍ വാങ്ങാനുള്ള കരാർ ഉറപ്പിച്ചതിൽ ഉദ്യോഗസ്ഥരുടെ ലക്ഷ്യം ശുദ്ധമല്ല. ടെന്‍ഡര്‍ ക്ഷണിച്ചതു മുതല്‍ കരാര്‍ നല്‍കിയതു വരെയുള്ള മുഴുവന്‍ നടപടികളും പരിശോധിക്കാനാണ് സിബിഐക്ക് സി.വി.സി നല്‍കിയ നിര്‍ദ്ദേശം.

ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്നും,കരാര്‍ ഉറപ്പിക്കാന്‍ വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല എന്നും എയർ ഇന്ത്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button