തിരുവനതപുരം : ഡിസിസി പുനഃസംഘടനയുടെ പേരിൽ കോൺഗ്രസ് നേതൃത്വവുമായി തർക്കം നില നിൽക്കുന്നതിനാൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉടൻ ഡൽഹിയിൽ പോകും. ഞായറാഴ്ച പോകുന്ന ഉമ്മൻ ചാണ്ടി തിങ്കളാഴ്ച രാഹുലുമായി കൂടിക്കാഴ്ച നടത്തും. ഫേസ്ബുക്കിലൂടെയാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം അറിയിച്ചത്.
“ഡിസിസി പ്രസിഡന്റുമാരുടെ നോമിനേഷനുകൾ പറ്റിയുള്ള വാർത്തകൾ പ ലതും വസ്തുതാവിരുദ്ധവും അതിശയോക്‌തിപരവുമാണെന്ന്” ഉമ്മൻ ചാണ്ടി പറഞ്ഞു. “നോമിനേഷന് എതിരായിയൊന്നും പറഞ്ഞിരുന്നില്ല. അതിനെക്കുറിച്ചുള്ള വ്യക്‌തമായ അഭിപ്രായം നേതൃത്വത്തോട് പറയും. ആരോടും ഒരു പരാതിയോ, ഡിമാന്റൊ എനിക്കില്ല. പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എനിക്ക് ശക്‌തമായിട്ട് ഉണ്ട്. അത് പുതിയതല്ലെന്നും” അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു.
Post Your Comments