മലപ്പുറം : മഞ്ചേരിയില്‍ അരക്കോടിയില്‍ അധികം വരുന്ന കള്ളപ്പണം പിടിച്ചെടുത്തു. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി തോണിചാലില്‍ ഫസലുറഹ്മാന്‍ (30), മാവൂര്‍ സ്വദേശി പൂക്കുത്ത് ഉണ്ണിമോയിന്‍(60), നറുകര പട്ടര്‍കുളം മുഹമ്മദ് ജംഷീദ് (21) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
50 ലക്ഷത്തിന്റെ കറന്‍സിയുമായി ഫസലുറഹ്മാന്‍, മാവൂര്‍ സ്വദേശി ഉണ്ണിമോയിന്‍ എന്നിവരെ മഞ്ചേരി പുല്ലാരയില്‍ വച്ചും, രണ്ട് ലക്ഷം രൂപയുമായി മുഹമ്മദ് ജംഷീദിനെ മഞ്ചേരി വായപ്പാറപടിയില്‍ വച്ചുമാണ് പോലീസ് പിടികൂടിയത്.
മുംബൈയില്‍ നിന്നും ട്രൈയിന്‍മാര്‍ഗം കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഇറക്കിയാണ് സംഘം പണം കൊണ്ടുവരുന്നത്. പണം കടത്തിയാല്‍ 4000 രൂപ ലഭിക്കുമെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു.
ബോംബെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളെയും വിദേശത്തും മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് കുഴല്‍പണം വിതരണം ചെയ്യുന്ന സംഘങ്ങളെക്കുറിച്ചും ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. എല്ലാം പുതിയ നോട്ടുകളായതിനാല്‍ ഇത്രയും തുക വന്നതിന്റെ സ്രോതസിനെകുറിച്ചും, ജില്ലയിലെ മുഴുവന്‍ കുഴല്‍ പണ മാഫിയകളെകുറിച്ചും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു
Post Your Comments