പഞ്ചാബ് : പഞ്ചാബ് മുൻ മുഖ്യമന്ത്രി സുര്‍ജിത്ത് സിങ് ബര്‍ണാല(91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഛണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ചികിത്സയിലായിരുന്നു.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശിരോമണി അകാലിദാള്‍ നേതാവായിരുന്ന സുര്‍ജിത്ത് സിങ് 1985 മുതല്‍ 1987 വരെയാണ് പഞ്ചാബ് മുഖ്യമന്ത്രി പദവിയിലിരുന്നത്. വാജ്‌പേയി മന്ത്രി സഭയില്‍ അംഗമായിരുന്ന സുര്‍ജിത്ത് സിങ് ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് ലഫ്റ്റണല്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments