തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം . കേസുകളില്‍ കൃത്യസമയത്ത് ചാര്‍ഡ് ഷീറ്റ് സമര്‍പ്പിക്കാനാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ സി.ആര്‍.പി.സി 173(2) നിഷ്‌കര്‍ഷിക്കുന്ന പ്രകാരം 60/90 ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ്ജ്ഷീറ്റ് നല്‍കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കാതെ വരുന്നതുകൊണ്ട് പലപ്പോഴും ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിക്ക് ജാമ്യം കിട്ടുന്ന സ്ഥിതി വരികയും ജാമ്യം ലഭിച്ച പ്രതി ഒളിവില്‍പ്പോവുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് സംസ്ഥാന പോലീസ് മേധാവി ചൂണ്ടിക്കാട്ടി. പല സന്ദര്‍ഭങ്ങളിലും ഫോറന്‍സിക് പരിശോധനാറിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി ലഭിക്കാത്തതാണ് നിശ്ചിത സമയത്തിനുള്ളില്‍ ചാര്‍ജ്് ഷീറ്റ് നല്‍കുന്നതിന് തടസ്സമായി വരുന്നത്. ആയതിനാല്‍ ചാര്‍ജ്ഷീറ്റ് നല്‍കുന്നതിനുള്ള സമയപരിധിക്കുള്ളില്‍ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് സമയബന്ധിതമായി ലഭ്യമാകേണ്ട കേസുകള്‍ക്ക് മുന്‍ഗണന നല്കി അവ ലഭിച്ചുവെന്ന് ഫോറന്‍സിക് ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. നീതീകരിക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ ചാര്‍ജ്ഷീറ്റ് നല്‍കുന്നത് വൈകിയാല്‍ മേലുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി/ക്രൈംബ്രാഞ്ച് എസ്.പി. വ്യക്തിപരമായി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്നും സംസ്ഥാന പോലീസ് മേധാവി ചൂണ്ടിക്കാട്ടി.
Post Your Comments