
ബംഗളൂരു: പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ നടപടിക്ക് തൊട്ടുപിന്നാലെ ഭട്കലിലേക്ക് ഒഴുകിയത് 1,000 കോടിയോളം കള്ളപ്പണം. ഇത് വെളുപ്പിക്കുന്നതിനായി പ്രദേശത്തെ ഒരു സഹകരണ ബാങ്കും രണ്ട് പുതുതലമുറ ബാങ്കുകളും സഹായിച്ചതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്.
രാജ്യത്തെ ഏറ്റവുമധികം ഹവാല ഇടപാടുകള്‍ നടക്കുന്നതും ഇവിടെ തന്നെയാണ്. ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും മുന്നില്‍ നിന്നത് ഇവര്‍ തന്നെയാണെന്നാണ് സൂചന. രാജ്യത്തെ വിവധ ഭാഗങ്ങളില്‍ നിന്നായി നിരവധി തുകയാണ് ഇവിടേയ്ക്ക് എത്തിയത്.
മുംബൈയില്‍ പണം ഒഴുകിയെത്തിയത് ബണ്ടിബയാര്‍ വഴിയും ബെംഗളൂരുവില്‍ നിന്നുള്ളവ ശിവാജിനഗര്‍ മാര്‍ക്കറ്റ് വഴിയുമാണ് ഭട്കലിലേക്ക് എത്തിയത്.
ഗോവയിലും ഇത്തരം കാര്യത്തില്‍ സഹായിച്ചത് ഭട്കല് സ്വദേശിതന്നെയാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭട്കലിലെ ആയാദ് നഗര്‍ സ്വദേശിയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇയാള്‍ സാധാരണക്കാരായ കച്ചവടക്കാരെയാണ് ഇതിനായി ഏജന്റുമാരാക്കിയത്.
ബെംഗളൂരുവില്‍ നിന്നും കുന്ദാപുരം വരെയുള്ള ബസ്സിലും തുടര്‍ന്ന് ടാക്സികളിലുമായാണ് ഇവര്‍ എത്തിക്കേണ്ടിടത്ത് പണം എത്തിച്ചത്. പ്രതിദിനം ഇത് അഞ്ച് കോടിയോളമാണ് ഇത്തരത്തില്‍ ഒരാള്വെളുപ്പിക്കുന്നത്. ഗോവയില്‍ ഹലാല്കോണ്ടയിലെ പുതുതലമുറ ബാങ്ക് വഴിയാണ് കോടികള്‍ വെളുപ്പിച്ചത്. കള്ളപ്പണക്കാരെ സഹായിച്ചത് ജന്‍ധന്‍ അക്കൗണ്ടുകളിലെ ക്രമക്കേടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തിലുള്ള 50,000ത്തില്‍ താഴെ മാത്രമാണ് നിക്ഷേപം കാണിച്ചിരിക്കുന്നത്.
Post Your Comments