Crime

കടബാധ്യത തീർക്കാൻ വധുവിനെ പണയം വച്ച വരൻ ! ; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ആഗ്ര : കന്യകയായ വധുവിനെ പണയം വെച്ച് തന്റെ കടം തീർക്കാൻ ശ്രമിച്ച വരന്റെ കഥ വെളിപ്പെടുത്തുകയാണ് ആഗ്രയിൽനിന്നൊരു യുവതി . ഒരു ദിവസം സ്കൈപ് ചാറ്റിലൂടെ യുവതി വെർജിൻ ആണോയെന്ന് വരൻ ചോദിക്കുകയുണ്ടായി . എന്നാൽ അതിൽ യുവതിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല . വിവാഹ ശേഷം ബാഗ്ലൂരിലേക്ക് പോയ ദമ്പതികളുടെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല . ഭാര്യയെ തൊടാൻ പോലും കൂട്ടാക്കാത്ത ഭർത്താവിനോട് ഭാര്യ കാരണമന്വേഷിച്ചപ്പോഴാണ് അയാൾ കാര്യങ്ങൾ തുറന്നു പറഞ്ഞത് . കല്യാണത്തിന് മുൻപൊരുദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ തന്റെ കിടക്കയിൽ പരിജയമില്ലാത്ത ഒരു യുവാവിനെ കണ്ട പെൺകുട്ടി ബഹളമുണ്ടാക്കിയിരുന്നു . ആ അപരിജിതൻ തൻ 35 ലക്ഷം നല്കാനുണ്ടായിരുന്ന കടക്കാരനായിരുന്നെന്നും , ബാധ്യത തീർക്കാൻ അയാൾ തന്റെ വധുവിനെ അയാൾക്ക് പണയം വെയ്ക്കുകയായിരുന്നു എന്നുമാണ് അയാൾ ഭാര്യയോട് വെളിപ്പെടുത്തിയത് .

shortlink

Post Your Comments


Back to top button