IndiaNews

രാഹുലിന് സ്മൃതി ഇറാനിയുടെ വക ‘ട്വിറ്റര്‍ പൊങ്കാല’ :

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്ക് ഇപ്പോള്‍ നല്ല കാലമാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഭരണപക്ഷ പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനങ്ങളാണ് അദ്ദേഹം ഒരോ ദിവസവും ഏറ്റുവാങ്ങുന്നത്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററിലൂടെയാണ് സ്മൃതി ഇറാനി ചുട്ടമറുപടി നല്‍കിയത്. . രാഹുലിനെ വെല്ലുവിളിക്കാന്‍ കിട്ടുന്ന ഒരു സാഹചര്യവും സ്മൃതി പാഴാക്കാറില്ല. 2014ല്‍ അമേത്തിയില്‍ നടന്ന തിരഞ്ഞെടുപ്പിലും സ്മൃതി രാഹുലിനെ വെല്ലുവിളിച്ചിരുന്നു.

ട്വിറ്ററില്‍ രാഹുല്‍ പോസ്റ്റ് ചെയ്ത മൂന്നു ട്വീറ്റുകള്‍ക്കാണ് സ്മൃതി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോകത്തിന് മുന്നില്‍ പരിഹസിക്കപ്പെടുന്നു എന്ന രാഹുലിന്റെ ട്വീറ്റിന് ഇത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പരമാര്‍ശിച്ചു കൊണ്ടുള്ളതല്ലേ എന്നായിരുന്നു സ്മൃതി തിരിച്ചുചോദിച്ചത്. അഴിമതിക്ക് എതിരെയുള്ള രാഹുലിന്റെ ട്വിറ്റിന് 2ജി, കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതി, കല്‍ക്കരി അഴിമതി മുതലായവ ചൂണ്ടിക്കാട്ടി ഇതാണോ നിങ്ങളുടെ കാര്യക്ഷമത എന്നായി മന്ത്രിയുടെ ചോദ്യം. നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ നല്ല ദിനങ്ങള്‍ തിരികെ വരുമെന്ന രാഹുലിന്റെ പ്രസ്താവനയോടും അവര്‍ പ്രതികരിച്ചു. വര്‍ഷങ്ങളായുണ്ടായിരുന്ന കോണ്‍ഗ്രസ് ഭരണകാലത്ത് നല്ല ദിനങ്ങള്‍ അല്ലായിരുന്നു എന്ന് സമ്മതിക്കുകയാണോ ഇതുകൊണ്ടെന്നായിരുന്നു സ്മൃതിയുടെ ചോദ്യം.

എന്തായാലും സ്മൃതിയുടെ ചോദ്യങ്ങള്‍ക്ക് ട്വിറ്ററില്‍ നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button