
ന്യൂഡല്‍ഹി : ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിക്കു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കി. ഇതുസംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണെന്നും ഡയറിയിലും കലണ്ടറിലും ഗാന്ധിജിയുടെ ചിത്രം മാത്രമേ പതിക്കാന്‍ പാടുള്ളൂവെന്ന് കീഴ്‌വഴക്കമില്ലെന്നും പ്രധാനമന്ത്രിയുെട ഓഫിസ് അറിയിച്ചു. 1996, 2002, 2005, 2011, 2012, 2013, 2016 വര്‍ഷങ്ങളില്‍ ഗാന്ധിജിയുടെ ചിത്രമായിരുന്നില്ല കലണ്ടറുകളിലും ഡയറിയിലും ചിത്രീകരിച്ചിരുന്നത്. അതിനാല്‍ ഗാന്ധിജിക്ക് പകരം മോദിയുടെ ചിത്രം വന്നുവെന്ന് പറയുന്നതില്‍ കഴമ്പില്ല.
50 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ഖാദിയുടെ ഉപയോഗം രണ്ടു മുതല്‍ ഏഴു ശതമാനം വരെ മാത്രമാണ് വളര്‍ന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വളര്‍ച്ച 34 ശതമാനമായെന്നും ഇത് ഖാദിയ്ക്ക് നരേന്ദ്ര മോദി നല്‍കുന്ന വലിയ പ്രചരണം കൊണ്ടാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. ഗാന്ധിയുടെ ചിത്രം മാറ്റിയതില്‍ ഖാദി ഗ്രാമവവ്യവസായ കമ്മീഷനിലെ ഒരു വിഭാഗം ജീവനക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയ സാഹചര്യത്തിലാണ്് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണവുമായി രംഗത്തെത്തിയത്
Post Your Comments