ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനെതിരെ സി.ബി .ഐ ഗുരുതര നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ഇന്ത്യാ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കെജ്രിവാള്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നും സര്‍ക്കാര്‍ നിയമനങ്ങളില്‍ കെജ്രിവാളിന്റെ ഭാര്യയുടെ അടുത്ത ബന്ധുക്കളെ നിയമിച്ചതായും അദ്ദേഹം ആരോപിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ മോഹല്ല ക്ലിനിക്ക് പദ്ധതിയുടെ ഉപദേശകയായി സൗമ്യ ജെയിനിനെ നിയമിച്ചതിലും, സ്വജനപക്ഷപാതമാണ്.
ഡി.സി.ഡബ്ലിയു ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ നാടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് വിജിലന്‍സ് കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും നജീബ് ജംഗ് പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് എതിരായി അരവിന്ദ് കെജ്രിവാള്‍ രഹസ്യചാര യൂണിറ്റ് ഉണ്ടാക്കിയതായാണ് കെജ്രിവാളിനെതിരെ നജീബ് ജംഗ് ആരോപിച്ച മറ്റൊരു ഗുരുതര ആരോപണം.
അതേസമയും കെജ്രിവാളുമായി താനിപ്പോഴും നല്ലബന്ധമാണ് നിലനിര്‍ത്തുന്നതെന്നും നജീബ് ഇന്ത്യാടുഡേ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments