
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുള്ള ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതു തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍. പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കു നന്ദി പറഞ്ഞുകൊണ്ട്, തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള കത്തുകള്‍ എണ്ണക്കമ്പനികള്‍ നല്‍കുന്നതും ചട്ടലംഘനമാണെന്നു കമ്മിഷന്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ പാലിക്കുന്നതിനാവശ്യമായ നടപടിയെടുക്കാന്‍ കാബിനറ്റ് സെക്രട്ടറിയോടു കമ്മീഷന്‍ ആവശ്യപ്പെട്ടു.
Post Your Comments