തിരുവനന്തപുരം: വൈദ്യുതി ക്ഷാമം ഉണ്ടെങ്കില്‍ കേരളം ആവശ്യപ്പെട്ടാല്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. യൂണിറ്റിന് 2.80 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നാണ് കേന്ദ്ര ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചിരുന്നു.
വരള്‍ച്ച രൂക്ഷമായതോടെ ജലസംഭരണികളില്‍ 30 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. നിലവില്‍, ജലസംഭരണികളില്‍ നിന്ന് ഉല്പാദിപ്പിക്കുന്നത് ഏഴ് മുതല്‍ 10 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ്. 68 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. വരും മാസങ്ങളില്‍ ഉപഭോഗം കൂടാനാണ് സാദ്ധ്യത. വേനല്‍ കടുക്കുന്ന മാര്‍ച്ച് മുതല്‍ മേയ് മാസങ്ങളില്‍ ഉപഭോഗം 80 ദശലക്ഷം യൂണിറ്റായി ഉയരുമെന്നാണ് സൂചന. ഇതോടെ ദിവസം 10 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാവും. പവര്‍ ഗ്രിഡില്‍ നിന്ന് കൊണ്ടുവരാവുന്ന പരമാവധി വൈദ്യുതി 60 ദശലക്ഷം യൂണിറ്റാണ്. കായംകുളത്ത് എന്‍.ടി.പി.സിയില്‍ നിന്ന് താപവൈദ്യുതി വാങ്ങണമെങ്കില്‍ ഇരട്ടി വില നല്‍കേണ്ടി വരും. കേന്ദ്രം വൈദ്യുതി നല്കാന് തയ്യാറായതോടെ ഇത് വേണ്ടി വരില്ല.
Post Your Comments