KeralaNews

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ സിപിഎം നേതാക്കള്‍ക്ക് സമയമില്ല, പകരം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നു: കുമ്മനം

തിരുവനന്തപുരം: കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ റേഷന്‍,കുടിവെള്ളം, പാര്‍പ്പിടം ഇവയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സിപിഎം നേതാക്കള്‍ക്ക് സമയമില്ല. അതിനു പകരം അനാവശ്യ വിവാദങ്ങൾ സൃഷിടിക്കാനാണ് അവർക്ക് താൽപ്പര്യം.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് നയിച്ച തെക്കന്‍ മേഖലാ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനെ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷമായ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ആടിയുലയുകയാണ്. കോണ്‍ഗ്രസിന്റെ 132 ആം ജന്മദിനം കോണ്‍ഗ്രസ് ആഘോഷിച്ചത് രാജ് മോഹന്‍ ഉണ്ണിത്താനെ 132 അടി നല്‍കിയാണ്. ജന്മദിന സമ്മേളനത്തിന് കോണ്‍ഗ്രസുകാര്‍ ഇത്തവണ പോയത് ഉടുമുണ്ടുമായാണെന്നും കുമ്മനം ആരോപിച്ചു.

shortlink

Post Your Comments


Back to top button