തിരുവനന്തപുരം : ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനു ഈമാസം 25നു സാംസ്‌കാരിമന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ യോഗം ചേരും. അടൂര്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നത്. യോഗത്തിലേക്ക് സുരേഷ്‌ഗോപി എം.പി ഉള്‍പ്പടെ ചലച്ചിത്രമേഖലയില്‍നിന്നുള്ള ജനപ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയില്‍ നിലവിലുള്ള പ്രതിസന്ധികളും യോഗം ചര്‍ച്ചചെയ്യും.
Post Your Comments