NewsIndia

നോട്ട് നിരോധനം ഇന്ത്യയിലെ വിനോദസഞ്ചാരത്തെ തളര്‍ത്തിയില്ല : നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന

കൊച്ചി: നോട്ട് നിരോധനം ഇന്ത്യയിലെ വിനോദസഞ്ചാരത്തെ തളര്‍ത്തിയില്ല . ഈ കാലയളവില്‍ ഇന്ത്യയിലേയ്ക്ക് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.
ഇ-ടൂറിസ്റ്റ് വിസ സംവിധാനം വഴിയാണ് വിനോദ സഞ്ചാരികള്‍ കൂടുതലായും ഇന്ത്യയിലെത്തിയത്. . 2016 ഡിസംബര്‍ മാസത്തില്‍ 1,62,250 വിനോദ സഞ്ചാരികള്‍ ഇ-ടൂറിസ്റ്റ് വിസ സംവിധാനം ഉപയോഗപ്പെടുത്തി ഇന്ത്യയിലെത്തി. 2015 ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലെത്തിയ 1,03,617 വിനോദസഞ്ചാരികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 56.6 ശതമാനത്തിന്റെ വളര്‍ച്ചയാണിത്.
ഇ-ടൂറിസ്റ്റ് വിസ സംവിധാനം ഇന്ത്യയിലെ 16 വിമാനത്താവളങ്ങള്‍ വഴി 161 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ 10,79,696 വിനോദസഞ്ചാരികള്‍ ഇ-ടൂറിസ്റ്റ് വിസ സംവിധാനം ഉപയോഗപ്പെടുത്തി.
2015 ജനുവരി-ഡിസംബര്‍ കാലഘട്ടത്തിലെ 4,45,300 വിനോദസഞ്ചാരികളുമായി താരതമ്യം ചെയ്യുമ്പോള്‍ 142.5 ശതമാനം വളര്‍ച്ചയാണിത്.

ബ്രിട്ടണില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇ-ടൂറിസ്റ്റ് വിസ സൗകര്യം കഴിഞ്ഞ മാസം ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത്; 22.4 ശതമാനം. അമേരിക്ക(16.4%), റഷ്യ(7.7%), ചൈന(5.3%), ഓസ്‌ട്രേലിയ(4.6%), ഫ്രാന്‍സ് (4.1%), ജര്‍മനി(4%), ദക്ഷിണാഫ്രിക്ക(3.7%), കാനഡ(3.7%), കൊറിയ(2%) എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഈ സംവിധാനം ഉപയോഗപ്പെടുത്തി.
ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം ഇ-ടൂറിസ്റ്റ് വിസകള്‍ നല്‍കിയത് ന്യൂഡല്‍ഹിയാണ്; 36.6 ശതമാനം. മുംബൈ(23.1%), ഡാബോലിം(13.6%), ചെന്നൈ(6%), ബംഗളൂരു(5.1%), കൊച്ചി(4.7%), കോല്‍ക്കത്ത(2.5%), ഹൈദരാബാദ്(2.4%), തിരുവനന്തപുരം(1.9%) അഹമ്മദാബാദ്(1.7%) എന്നീ വിമാനത്താവളങ്ങള്‍ വഴിയും ഇ- ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button