ജക്കാർത്ത: ഇൻഡോനേഷ്യയിലെ പല വിമാനാപകടങ്ങൾക്കും കാരണം പൈലറ്റുകളുടെ ലഹരി ഉപയോഗമാണെന്നു വെളിപ്പെടുത്തി നാർക്കോട്ടിക് ഏജൻസി മേധാവി. നാല് വര്ഷം മുൻപുണ്ടായ ബാലിയിലെ ലാൻഡിങ്ങിനിടയിൽ കടലില്‍ വീണ ലയണ്‍ എയര്‍ ജെറ്റ് വിമാനത്തിലെ പൈലറ്റും ലഹരി ഉപയോഗിച്ചിരുന്നുവെന്ന പുതിയ വിവരത്തെ തുടർന്നാണ് ഇപ്പോഴത്തെ ഈ വെളിപ്പെടുത്തൽ.
108 പേരുണ്ടായിരുന്ന വിമാനത്തിലെ യാത്രക്കാരെല്ലാം അന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ലഹരിയിൽ ആകാശത്തു വെച്ച് റൺ വേ ആണെന്ന് തോന്നിയതാണ് അപകടകാരണം. ഒരു പബ്ലിക് മീറ്റിങ്ങിൽ സംസാരിക്കവെയാണ് ഈ വെളിപ്പെടുത്തൽ. അടുത്തിടെ ലഹരിക്കടിമപ്പെട്ട ഒരു പൈലറ്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പല അപകടങ്ങൾ നടക്കുമ്പോഴും പൈലറ്റുമാരെ പരിശോധിക്കുമ്പോൾ അവർ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
Post Your Comments