NewsIndia

രണ്ടായിരമാണ് താരം: 160ന് 504 രണ്ടായിരം രൂപ നോട്ട് സ്വന്തമാക്കാം

ഗുജറാത്ത്: നോട്ട് നിരോധനത്തിന് ശേഷം ഇറങ്ങിയ പുതിയ രണ്ടായിരം നോട്ടാണ് ഇന്ന് ചർച്ചാവിഷയം.നിറ വ്യത്യാസം കൊണ്ടും പുതുമകൊണ്ടുമെല്ലാം നോട്ട് താരമായി മാറിയിരിക്കുകയാണ്.നോട്ട് ഇറങ്ങിയതിന് പിന്നാലെ തന്നെ നോട്ടിന്റെ ചിത്രങ്ങള്‍ പതിച്ച പേഴ്‌സുകളും മൊബൈല്‍ കവറുകളും തുടങ്ങി വിവിധ സാധനങ്ങള്‍ വരെ വിപണിയില്‍ എത്തിയിരുന്നു.എന്നാല്‍ 2000 രൂപ നോട്ട് അച്ചടിച്ച സാരിയാണ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലാണ് നോട്ട് സാരി തരംഗമായിരിക്കുന്നത്. സൂറത്തില്‍ നിന്നുള്ള ഒരു വ്യവസായിയാണ് ഇത്തരത്തില്‍ ഒരാശയവുമായി രംഗത്തെത്തിയിട്ടുള്ളത്.മുന്‍പ് നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചെത്തിയ സാരി ഹിറ്റ് ആയതിന് പിന്നാലെയാണ് രണ്ടായിരം രൂപ നോട്ടിന്റെ ചിത്രം പതിച്ച സാരി വിപണിയിലെത്തിയിരിക്കുന്നത്.ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ ഡിമാന്‍ഡാണ് ഈ സാരികള്‍ക്ക്.വെറും 160 രൂപ മാത്രമാണ് സാരിയുടെ വില.6 മീറ്റര്‍ സാരിയില്‍ 504 രണ്ടായിരം രൂപ നോട്ടിന്റെ ചിത്രങ്ങളാണ് അച്ചടിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button