തൃശൂർ: വിയ്യൂർ ജയിലിൽ തടവുകാരന്റെ വയര്‍ കഴുകി പുറത്തെടുത്തത് ഒരു മൊബൈല്‍ഫോണ്‍.നോര്‍ത്ത് പറവൂര്‍ കാഞ്ഞിരപ്പറമ്പില്‍ അല്‍സാദിന്റെ വയറ്റില്‍നിന്നാണ് മൊബൈല്‍ഫോണ്‍ പുറത്തെടുത്തത്. മലദ്വാരത്തില്‍ തിരുകി ജയിലിലേക്കു കടത്താന്‍ ശ്രമിക്കുന്നതിനിടെ ഫോണ്‍ ഉള്ളിലേക്ക് കയറിപ്പോയത് വിനയാകുകയായിരിന്നു.നടക്കാന്‍ ബുദ്ധിമുട്ടുകാണിച്ച ഇയാളെ ജയില്‍ അധികൃതര്‍ ആസ്പത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.
അസുഖം തോന്നിയതിനെത്തുടര്‍ന്ന് ജയില്‍ അധികൃതര്‍ ആദ്യം ഇയാളെ ജില്ലാ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.പരിശോധനയില്‍ വയറ്റില്‍ എന്തോ ഉണ്ടെന്ന കാര്യം വ്യക്തമായതിനെത്തുടർന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഗതി മൊബൈല്ഫോണാണെന്ന് വ്യക്തമായത്. വയറു കഴുകി ഇത് പുറത്തെടുക്കുകയായിരുന്നു.കോടതി ആവശ്യങ്ങള്‍ക്കായി ജനുവരി ആറിന് ഇയാളെ പറവൂരിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെനിന്നാവണം മൊബൈല്‍ഫോണ്‍ ലഭിച്ചതെന്നാണ് പോലീസ് നിഗമനം. ജയിലിലെ സുരക്ഷാപരിശോധനകള്‍ കാര്യക്ഷമമല്ലെന്നതിന്റെ സൂചനകൂടിയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ.
Post Your Comments