പെരുമ്പാവൂര്‍ കെഎംപി സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളേജില്‍ വിദ്യാർത്ഥിനിയായ അനുപമയ്‌ക്ക് പങ്കുവെക്കാനുള്ളത് തനിക്കേർപ്പെട്ട ക്രൂര പീഡനങ്ങൾ. കോളേജില്‍ ചേര്‍ന്നു മാസങ്ങള്‍ക്കകം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു ജീവനും കൊണ്ട് രക്ഷപ്പെട്ടു താനെന്നാണ് അനുപമ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്.അനുപമ ഇപ്പോള്‍ തൊടുപുഴ കോപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയില്‍ ഒന്നാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ്. ഫിസിക്സ് അധ്യാപകനെ പിരിച്ചു വിട്ടതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ആയിരുന്നു തുടക്കം. അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളോട് യാത്രപറയാൻ എത്തിയപ്പോൾ പ്രിൻസിപ്പാൾ അധ്യാപകനോട് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് “ഇറങ്ങിപ്പോടാ ക്ലാസിൽ നിന്ന്” എന്ന് പറഞ്ഞത് വിദ്യാർത്ഥികൾക്കും അധ്യാപകനും ഒരുപോലെ മനപ്രയാസം ഉണ്ടാക്കി.
തുടർന്ന് പിറ്റേന്ന് വിദ്യാർത്ഥികൾ ക്ലാസിൽ കയറാൻ കൂട്ടാക്കിയില്ല.നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആയിരുന്നത് കൊണ്ട് അദ്ദേഹത്തെ തിരിച്ചെടുക്കണം എന്നു പറഞ്ഞു കുട്ടികള്‍ സമരം തുടങ്ങി. സമരം മുന്നോട്ടു കൊണ്ടു പോകാനായി ഒരു വാട്‌സപ്പ് ഗ്രൂപ്പ് തുടങ്ങി. ഇതിന്റെ അഡ്മിന്‍ ആയിരുന്നു അനുപമ.തുടർന്ന് സമരത്തിന്റെ മൂന്നാം ദിവസം തന്നെ പെൺകുട്ടികളെ നിരീക്ഷിക്കാൻ അധ്യാപകരെ പ്രിൻസിപ്പാൾ ചുമത്തലപ്പെടുത്തി. തുടർന്ന് അധ്യാപികമാർ ബാത്‌റൂമിൽ പൂട്ടിയിടുകയും പിന്നീട് തുറന്നു വയ്ക്കുകയും ചെയ്തു. ഒപ്പം മറ്റു വിദ്യാര്ഥിനികളോട് ഇവരോട് അടുക്കരുതെന്നും താക്കീത് നൽകി.പിറ്റേന്ന് പ്രിൻസിപ്പാൾ എത്തി തങ്ങളുടെ ഫോൺ പിടിച്ചു വാങ്ങി ഫെയ്‌സ് ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള പാസ്‌വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും ചെയ്തു.
പൊരിവെയിലത്ത് നിർത്തി ചോദ്യം ചെയ്തു. കാറിൽ ഇരുന്നാണ് പ്രിൻസിപ്പാൾ ചോദ്യം ചെയ്‌തത്. അവസാനം താൻ ബോധം കേട്ട് വീഴുന്നത് വരെ ഇത് തുടരുകയും തന്നെ കാറിൽ കുറെ നേരം ഇരുത്തുകയും ചെയ്തു എന്നും അനുപമ പറയുന്നു.പിറ്റേന്ന് ഓഫീസ് റൂമിൽ വെച്ച് പ്രിൻസിപ്പാൾ തന്നെ മർദ്ദിക്കുകയും കോളേജ് ഉടമയായ പരീത് ഇതെല്ലാം കണ്ടിരിക്കുകയും ചെയ്തു എന്നും തുടർന്ന് പോലീസിനെ വിദ്യാർഥികൾ വിവരം അറിയിച്ചപ്പോൾ കൊണ്ഗ്രെസ്സ് നേതാവായ മാനേജരെ കണ്ടു പോലീസ് അവരോടൊപ്പം ചേരുകയുമായിരുന്നു എന്നാണു അനുപമ പറയുന്നത്.കോളേജിൽ നിന്ന് പോരാൻ തന്നെ അനുവദിച്ചതുമില്ല. സർട്ടിഫിക്കറ്റ് തിരിച്ച് ആവശ്യപ്പെട്ടപ്പോൾ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് അനുപമ പറയുന്നത്.
Post Your Comments