Kerala

അഭിപ്രായങ്ങളെ വിമര്‍ശിക്കരുതെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിന്? ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുന്ന ബുദ്ധി ജീവികളോട് സോമരാജന്‍ പണിക്കര്‍ പ്രതികരിക്കുന്നു

അഭിപ്രായങ്ങളെ വിമര്‍ശിക്കരുതെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിന്? സോമരാജന്‍ പണിക്കരാണ് ഈ ചോദ്യം ചോദിക്കുന്നത്. ആര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ആ അഭിപ്രായത്തെ വിമര്‍ശിക്കരുതെന്ന് പറയുന്നതെന്തിന്? ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുന്ന ബുദ്ധി ജീവികളോട് സോമരാജന്‍ പണിക്കര്‍ ഫേസ്ബുക്കിലൂടെയാണ് പ്രതികരിക്കുന്നത്.

സോമരാജന്‍ പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ… അഭിപ്രായം പറയാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിന്റെ കാര്യത്തില്‍ ശ്രീ കമല്‍ ആയാലും ശ്രീ എം ടീ ആയാലും ശ്രീ സക്കറിയ ആയാലും പ്രൊഫസ്സര്‍ എം കെ സാനു മാസ്റ്റര്‍ ആയാലും ശ്രീമതി വല്‍സല ആയാലും സ്വാമി സന്ദീപ് ചൈതന്യ ആയാലും ശ്രീ ഷാജി എന്‍ കരുണ്‍ ആയാലും കാന്തപുരം അബുബക്കര്‍ സാഹിബ് ആയാലും ബിഷപ് സൂസപാക്യം ആയാലും ശ്രീ കുമ്മനം രാജശേഖര്‍ ആയാലും നമ്മള്‍ കൂടെ നില്‍ക്കണം .അതു ഏതു വേദിയില്‍ എവിടെ വെച്ചു പറഞ്ഞു എന്നതൊന്നും വിഷയമാക്കേണ്ട കാര്യമില്ല . അതു അവര്‍ അവരുടെ സ്വന്തം അഭിപ്രായം പറഞ്ഞു എന്നു കരുതണം . എന്നാല്‍ അതു നമ്മള്‍ ശരി വെക്കണം എന്നു നിര്‍ബന്ധം പിടിക്കുകയോ അവരുടെ അഭിപ്രായത്തേ വിമര്‍ശിക്കരുതു എന്നു നിര്‍ബന്ധം പിടിക്കുകയോ ചെയ്യരുതു എന്നു മാത്രം. തുടര്‍ന്നു വായിക്കുക…

shortlink

Post Your Comments


Back to top button