Technology

ഭൂമിയെ പറ്റി പുതിയ കണ്ടു പിടിത്തം

ടോക്കിയോ : ഭൂമിയുടെ അക കാമ്പിലെ മൂലകങ്ങളെ പറ്റിയുള്ള പുതിയ കണ്ടു പിടിത്തങ്ങള്‍ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. ഭൂമിയുടെ കാമ്പിൽ 85% ഇരുമ്പും 10% നിക്കലുമാണ് ബാക്കി അഞ്ചു ശതമാനം സിലിക്കണ്‍ ആണെന്നാണ് ജപ്പാനിലെ തൊഹോക്കു സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയത്.

ഭൂമിയുടെ കാമ്പിലെ അവസ്‌ഥ കൃത്രിമമായി സൃഷ്‌ടിച്ചായിരുന്നു ഇവർ പരീക്ഷണം നടത്തിയത്. ഇരുമ്പിനും നിക്കലിനുമൊപ്പം സിലിക്കണ്‍ ചേര്‍ത്തതോടെ ഭൂമിയുടെ കാമ്പിന്റെ സ്വഭാവം കാട്ടിയെന്നു ഗവേഷകര്‍ അവകാശപ്പെടുന്നു. ഭൂമിക്കുള്ളില്‍ 1,200 കിലോമീറ്റര്‍ ചുറ്റളവിലാണു കാമ്പ്‌ ഉള്ളത്‌.

പിണ്ഡത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകങ്ങളിൽ എട്ടാം സ്ഥാനത്താണ് സിലിക്കണ്‍. സ്വതന്ത്രരൂപത്തില്‍ വളരെ അപൂര്‍വമായി മാത്രമേ പ്രകൃതിയിൽ കാണപ്പെടുകയൊള്ളു. സിലിക്ക, സിലിക്കേറ്റുകള്‍ എന്നീ രൂപത്തില്‍ സ്‌ഫടികം, സിമെന്റ്‌, സെറാമിക്‌സ്‌ എന്നിവയിലെ പ്രധാന ഘടകമാണ്‌ സിലിക്കണ്‍. സിലിക്കണ്‍ ഡയോക്‌സൈഡ്‌, സിലിക്കേറ്റ്‌ തുടങ്ങിയ സംയുക്‌തങ്ങളുടെ രൂപങ്ങളില്‍ ഗ്രഹങ്ങളില്‍ കാണപ്പെടുന്നു.

shortlink

Post Your Comments


Back to top button