ന്യൂഡൽഹി: തൊഴില്‍ ഉറപ്പ് നല്കുന്ന മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയിമെന്റെ് ഗ്യാറണ്ടി കാർഡിൽ പുതിയ മാറ്റങ്ങൾ.ഇതു പ്രകാരം വ്യത്യസ്ഥ നിറങ്ങളിലായുള്ള തൊഴില്‍ കാര്‍ഡാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. തൊഴില്‍ നൈപുണ്യവും, പ്രദേശവുമനുസരിച്ച് പച്ച, നീല, ഇളം നീല നിറങ്ങളില്‍ ലഭ്യമാക്കുന്ന കാര്‍ഡില്‍ വ്യക്തിഗത വിവരങ്ങളും തൊഴിലാളികളുടെ കുടുംബത്തിലെ അംഗങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുത്തും .
പഴയ മുപ്പത്തി രണ്ട് പേജുള്ള കാര്‍ഡുകള്‍ക്ക് പകരം അമ്പത്തി രണ്ട് പേജിന്റെ കാര്‍ഡാണ് തൊഴിലാളികള്‍ക്ക് ലഭ്യമാകുക.അതേസമയം മുന്നുവര്‍ഷമായി കാര്‍ഡ് ഉപയോഗിക്കാത്തവരെ പദ്ധതിയില്‍ നിന്ന് മാറ്റി നിറുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗോത്രമേഖലയില്‍ ഉള്ളവര്‍ക്ക് പച്ച കാര്‍ഡ് ആണ് നല്‍കുന്നത്, വൈദഗ്ദ്ധ്യമുള്ള പുരുഷന്മാര്ക്ക് ഇളം നീല കാര്‍ഡും, മറ്റുള്ളവര്ക്ക നീല കാര്‍ഡും ലഭിക്കും.ആദിവാസികള്‍ക്ക് തൊഴില്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍, നൂറു ദിവസം നിര്‍ബന്ധ തൊഴില്‍ ഉറപ്പാക്കും. അതോടൊപ്പം വിവാഹതരായി മറ്റ് ഗ്രാമങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് ആ പ്രദേശത്തും തൊഴില്‍ ലഭ്യമാകുന്ന മാറ്റങ്ങളും പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.ബാങ്കുകള്‍ മുഖേന വേതനം ലഭ്യമാക്കുവാനും, തോട്ട മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കുവാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
Post Your Comments