NewsInternational

പത്തുമാസം നൊന്തുപെറ്റ അമ്മമാരുടെ സ്ഥാനം ഇനി പുരുഷന്മാർക്കും അവകാശപെട്ടതോ?

പ്രത്യുൽപ്പാദനം എന്നത് സ്ത്രീകളുടെ മാത്രം അവകാശമാണ്.എന്നാൽ ഇനിയത് മാറ്റി എഴുതേണ്ടി വരും. ലോകം ഓരോ ദിവസവും ഓരോ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. അതിനുദാഹരണമാണ് അമ്മമാര്‍ എന്ന സങ്കല്‍പം പോലും ഇല്ലാതാക്കി, ഒരു പുരുഷന്റെ ബീജവും മറ്റൊരു പുരുഷന്റെ തൊലിപ്പുറത്തെ കോശവും ചേര്‍ത്ത് ഭ്രൂണമുണ്ടാക്കാമെന്ന തരത്തിലേക്ക് പരീക്ഷണങ്ങള്‍ വളരുകയാണ്. പത്തു മാസം നൊന്ത് പ്രസവിച്ചു എന്ന് പറയുന്ന അമ്മമാരുടെ കുത്തക അവസാനിക്കാൻ പോകുകയാണോ?എന്നൊരു ചോദ്യം ഇവിടെ പ്രസക്തമാകുകയാണ്.

പുരുഷന്റെ ബീജവും തൊലിപ്പുറത്തെ കോശവും ചേര്‍ത്താല്‍ ഭ്രൂണമുണ്ടാക്കാമെന്ന് ബാത്ത് സര്‍വകലാശാലയിലെ ഗവേഷകര്‍ കഴിഞ്ഞവര്‍ഷം ഒടുവില്‍ കണ്ടെത്തിയിരുന്നു.ഇതനുസരിച്ച് ഹാര്‍വാര്‍ഡ് ആന്‍ഡ് ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഈ രംഗത്ത് കുറേക്കൂടി മുന്നോട്ടുപോയി.അമ്മയില്ലാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന്റെ നിയമപരമായ കാര്യങ്ങളെക്കുറിച്ച്‌ ആലോചിക്കാന്‍ ഈ ഗവേഷകര്‍ രാജ്യങ്ങളോട് ആവശ്യപ്പെടുകയാണ്.സ്വവര്‍ഗപ്രേമികളായ പുരുഷന്മാര്‍ക്ക് സ്വന്തം കുഞ്ഞിനെ സൃഷ്ടിക്കാന്‍ ഈ വഴി അവസരം തരുമെന്നാണ് ഗവേഷകരുടെ വാദം.കാന്‍സര്‍ ചികിത്സയുടെയും മറ്റും ഭാഗമായി വന്ധ്യത വന്ന സ്ത്രീകള്‍ക്കും ഇത് പുതിയ വഴിതുറക്കുമെന്നാണ് ഗവേഷകകരുടെ അഭിപ്രായം.

ബീജസങ്കലനം നടക്കാതെതന്നെ ഭ്രൂണത്തെ സൃഷ്ടിക്കുകയെന്ന രീതിയാണ് ഇന്‍ വിട്രോ ഗെയിംറ്റോജെനെസിസ് എന്ന പ്രക്രീയയില്‍ നടക്കുന്നത്.ബാത്ത് സര്‍വകലാശാലയിലെ ഗവേഷകര്‍ എലികളില്‍ ഈ രീതി വിജയകരമായി പരീക്ഷിച്ചിരുന്നു. ബീജവും അണ്ഡവും തമ്മില്‍ സംയോജിപ്പിക്കുന്നതിന് പകരം ത്വക്കിലെ കോശങ്ങളും ബീജവുമായി സംയോജിപ്പിച്ചും ഭ്രൂണത്തെ സൃഷ്ടിക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button