Kerala

ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത ചോദ്യങ്ങളുമായി സരിത

കൊച്ചി : ഉമ്മന്‍ ചാണ്ടിക്കെതിരെ കടുത്ത ചോദ്യങ്ങളുമായി  സരിത . വിസ്താരത്തിന്റെ ഭാഗമായി അദ്ദേഹത്തോട് നാല് ചോദ്യങ്ങള്‍ ചോദിക്കുമെന്നു സോളാർ കേസിലെ പ്രതി സരിത എസ്.നായർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാന്‍ ഒപ്പമുള്ള ഫോട്ടോ കാണിച്ചപ്പോൾ ഓർമയില്ലെന്നാണ് അദ്ദേഹം പറഞ്ഞതെങ്കില്‍ ഓര്‍മപ്പെടുത്തലാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് സരിത പറഞ്ഞു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ ഉമ്മൻചാണ്ടി തയ്യാറാവുമോ എന്നും സരിത ചോദിച്ചു. അഡ്വ. ആളൂർ ആയിരിക്കും തനിക്കു വേണ്ടി കൂടുതല്‍ വിസ്താരം നടത്തുന്നതെന്നും സരിത പറഞ്ഞു.

തന്നെ അറിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉമ്മൻചാണ്ടിയെ വിസ്തരിക്കാൻ അനുമതി നൽകണമെന്ന സരിതയുടെ അപേക്ഷ കമ്മീഷൻ നേരത്തെ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 23ന് ആരംഭിച്ച വിസ്താരമാണ് ഉമ്മന്‍ ചാണ്ടിയുടെ സൗകര്യപ്രകാരം ഇന്നത്തേക്ക് ജസ്റ്റിസ് ജി ശിവരാജൻ കമ്മീഷൻ മാറ്റിയത്. സോളാർ കമ്മീഷന് മുമ്പിൽ മറ്റു സാക്ഷികൾ ഹാജരാക്കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉമ്മൻചാണ്ടിയെ പുനർവിസ്തരിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button