ഒബാമക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്. “ഒബാമയുടെ ഭരണമാണ് ഐസിസിനെ സൃഷ്ടിച്ചതെന്ന” വിമർശനവുമായാണ് ട്രംപ് രംഗത്തെത്തിയത്. “ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രഹസ്യരേഖകള്‍ ചോര്‍ത്തിയത് റഷ്യയായിരിക്കാം. എന്നാൽ നിരവധി സ്ത്രീകളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ റഷ്യയുടെ പക്കലുണ്ടെന്ന വാർത്ത തന്നെ തകർക്കാൻ ലക്ഷ്യമിട്ടതാണെന്ന്” ട്രംപ് ആരോപിക്കുന്നു.
എന്നാൽ “തനിക്കെതിരെയുള്ള ആരോപണം റഷ്യ നിഷേധിച്ചതിൽ പ്രസിഡന്‍റ് പുടിനോട് നന്ദിയും ബഹുമാനവും ഉണ്ടെന്ന്” ട്രംപ് പറഞ്ഞു. “ഐസിസിനെതിരായ പോരാട്ടത്തില്‍ റഷ്യയ്ക്ക് അമേരിക്കയെ സഹായിക്കാനാവുമെന്നാണ് താന്‍ കരുതുന്നത്. എനിക്കെതിരായ രേഖകൾ റഷ്യയുടെ കയ്യിൽ ഉണ്ടെങ്കിൽ അത് അവർ നേരത്തെ പുറത്തു വിടുമായിരുന്നു. പുടിൻ തന്നെ ഇഷ്‌ടപ്പെടുന്നുവെങ്കില്‍ അത് അമേരിക്കക്ക് മുതൽക്കൂട്ടാകുമെന്ന്‍” ട്രംപ് പറഞ്ഞു.
“അമേരിക്കയുടെ രഹസ്യരേഖകള്‍ മറ്റു രാജ്യങ്ങൾ ചോർത്തുന്നത് പതിവാണ്. ശക്തമായ നേതൃത്വം ഇല്ലാതിരുന്നതാണ് പ്രധാന കാരണം. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന ഏജന്‍സികള്‍ അവരുടെ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന്” ട്രംപ് ചൂണ്ടി കാട്ടി.
Post Your Comments