ന്യൂ ഡല്‍ഹി: മോശം ഭക്ഷണം നല്‍കുന്നു എന്ന ബി.എസ്.എഫ്(അതിർത്തി രക്ഷാസേന) ജവാന്‍റെ വെളിപ്പെടുത്തല്‍ വിവാദമായതിനെ തുടര്‍ന്ന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി. ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് ഇടപെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
സൈനികർക്ക് മോശമായ ആഹാരമാണ് നൽകുന്നതെന്ന് ആരോപിച്ച് 29 ബറ്റാലിയനിലെ തേജ് ബഹാദുർ യാദവ് വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. പല രാത്രികളിലും ഭക്ഷണം കഴിക്കാതെയാണ് കിടക്കാൻ പോകുന്നതെന്നും ഉയർന്ന ഉദ്യോഗസ്ഥർ ഭക്ഷണ സാധനങ്ങളടക്കമുള്ളവ മറിച്ചുവിൽക്കുകയാണെന്നും തേജ് ബഹാദുർ ആരോപിച്ചു.
തേജ് ബഹാദൂറിന്റെ വിഡിയോക്ക് വലിയ പ്രതികരണം ലഭിച്ചെങ്കിലും, അച്ചടക്ക നടപടി നേരിടുന്നയാളെന്നായിരുന്നു സൈന്യത്തിന്റെ പ്രതികരണം.
Post Your Comments