പറവൂർ: ആലുവാ തോക്ക് കേസില്‍ ഹിമവൽ ഭദ്രാനന്ദയെ വെറുതെവിട്ടു. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. ആകസ്മികവും വൈകാരികവുമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും വധശ്രമം എന്ന വകുപ്പ് ഇയാള്‍ക്കെതിരെ ചുമത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
2008 മെയ് 17 നാണ് കേസിനാസ്പദമായ സംഭവം.ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് ഇയാൾ മാധ്യമപ്രവര്‍ത്തകരെ ആലുവ അശോകപുരം മനയ്ക്കപ്പടിയിലെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും നിറതോക്ക് നെറ്റിയിലമര്‍ത്തി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.തുടർന്ന് പോലീസെത്തി ഇയാളെ ആലുവ സിഐ ഓഫീസിലെത്തിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരും പോലീസും നടന്ന സംഘർഷത്തിനിടയിൽ ക്രൂധനായി ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ഭദ്രാനന്ദ തോക്കുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചീറിയടുക്കുകയായിരുന്നു. പോലീസ് ഇയാളെ ബലംപിടിച്ച് മാറ്റുമ്പോഴാണ് വെടിപൊട്ടിയത്. രണ്ടുവട്ടം ഇയാള്‍ നിറയൊഴിച്ചുവെങ്കിലും പോലീസ് കൈതട്ടിമാറ്റുകയായിരുന്നു.
Post Your Comments