KeralaNews

മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട : മദ്യപന്‍മാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സര്‍ക്കാര്‍

കൊച്ചി: മദ്യപന്‍മാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സര്‍ക്കാര്‍. കണ്‍സ്യൂമര്‍ഫെഡ് കേന്ദ്രങ്ങളില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരുടെ ദുരിതം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ദേശീയ, സംസ്ഥാന പാതയോരത്തുനിന്നു മാറ്റുന്ന കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളെല്ലാം സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്‌ലറ്റുകളായി മാറും. സുപ്രീംകോടതി ഉത്തരവു പ്രകാരം ആണിത്. 39 ഔട്ട്‌ലറ്റുകളില്‍ 27 എണ്ണമാണു കണ്‍സ്യൂമര്‍ഫെഡിനു മാറ്റി സ്ഥാപിക്കേണ്ടിവരിക. ഇവയെല്ലാം സെല്‍ഫ് സര്‍വീസ് ഔട്ട്‌ലറ്റുകളാക്കി മാറ്റാനാണ് തീരുമാനം. ഈ മാതൃക ബിവറേജസ് കോര്‍പ്പറേഷനും സ്വീകരിക്കുമെന്നാണ് സൂചന.
ഇതോടെ ഈ മദ്യവില്‍പ്പന കേന്ദ്രങ്ങളിലെല്ലാം വരി നില്‍ക്കല്‍ പൂര്‍ണമായി ഇല്ലാതാക്കും. മദ്യവില്‍പനശാലകളില്‍ ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.

shortlink

Post Your Comments


Back to top button