ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയ ദിവസം സുപ്രീം കോടതി ബിര്‍ള-സഹാറ ഡയറികള്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയത് ബിജെപിക്ക് വന്‍നേട്ടമായി. നോട്ട് അസാധുവാക്കല്‍ പ്രക്ഷോഭത്തില്‍ മറ്റു പാര്‍ട്ടികള്‍ ശ്രദ്ധയൂന്നിയപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന രാഹുല്‍ ഗാന്ധിക്കാണ് കോടതി തീരുമാനം വലിയ തിരിച്ചടിയായത്.
പ്രധാനമന്ത്രി വ്യക്തിപരമായി അഴിമതി നടത്തി എന്നതിന്റെ തെളിവുണ്ടെന്ന് പാര്‍ലമെന്റ് മന്ദിരത്തിലെ 53 ആം നമ്പര്‍ മുറിയില്‍ മാധ്യമങ്ങളെ കണ്ട് പറഞ്ഞ രാഹുല്‍ ഗാന്ധി പിന്നീട് വെളിപ്പെടുത്തിയത് പ്രശാന്ത് ഭൂഷണും അരവിന്ദ് കെജ്രിവാളും ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വിട്ട തെളിവുകള്‍ മാത്രമാണ്..
ഇപ്പോള്‍ ദുരിതം നേരിടുന്ന ജനം ബിജെപിക്ക് എതിരാണെന്നും കൈക്കൂലി ആരോപണം കൂടി ഉന്നയിക്കുന്നത് എന്നാല്‍ പ്രതിപക്ഷം പറയുന്നത് അസത്യമാണെന്ന പ്രതീതി ഉണ്ടാക്കുമെന്നും മമത പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഇത് വിഷയമാക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ആദ്യം വിഷയം ഉന്നയിച്ച അരവിന്ദ് കെജ്രിവാള്‍ പോലും പിന്നോട്ട് പോയപ്പോള്‍ ഉറച്ചു നിന്ന രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ പുതിയ ബഞ്ചും ഈ കുറിപ്പുകളെ വിശ്വാസയോഗ്യമല്ലാത്ത കടലാസുകള്‍ മാത്രമെന്ന് വിശേഷിപ്പിച്ചത് വലിയ തിരിച്ചടിയാണ്.
രാഹുല്‍ വീണ്ടും ഇത് ഉന്നയിക്കും എന്ന് വ്യക്തമാക്കി കഴിഞ്ഞു. എങ്കിലും തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ബി.ജെ.പി ഇത് ആയുധമാകും. സുപ്രീം കോടതിയുടെ അന്തിമ തീരുമാനത്തോടെ പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ഇനി ഭൂകമ്പം പ്രതീക്ഷിക്കേണ്ടതില്ല. കോണ്‍ഗ്രസിന്റെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയേറ്റു എന്നു മാത്രമല്ല പ്രതിരോധത്തിലായ ബിജെപിക്ക് പ്രതിപക്ഷം തന്നെ ഒരു പിടിവള്ളി നല്കിയതു പോലെയായി ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ എന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കകത്തുമുണ്ട്.
Post Your Comments