Technology

തകർപ്പൻ ബാറ്ററിയുമായി ലെനോവോ പി 2

മികച്ച ബാറ്ററി സംഭരണ ശേഷിയുള്ള പുതിയ സ്മാർട്ട് ഫോൺ പി 2 ലെനോവോ പുറത്തിറക്കി. മിനിറ്റുകൾക്കുള്ളിൽ ചാർജ് ആകുന്ന ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. 2 പതിപ്പുകളുള്ള ഫോണിനുള്ളത്. 3 ജിബി റാം മോഡലിന് 16,999 രൂപയും 4 ജിബി മോഡലിന് 17,999 രൂപയുമാണ് വില. ഇന്നു രാത്രി 11.59 മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ പി 2 വിന്റെ വിൽപ്പന ആരംഭിക്കും.

03-Upcoming-Lenovo-Vibe-P2-to-Feature-Metal-Body-4GB-RAM-600x336

ഐഎഫ്എ 2016 ട്രേഡ് ഷോയില്‍ അവതരിപ്പിച്ച മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ ലെനോവൊ എത്തിക്കുന്നത്. രണ്ട് ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 എംഎസ്എം 8953 പ്രോസസറും,5.5 ഇഞ്ച് ഫുള്‍ എച്ച് ഡിയുമാണ് ഫോണിനുള്ളത്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോൺ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മാലോ ഒ എസ്സിലാണ് പ്രവർത്തിക്കുക. എല്‍ഇഡി ഫ്ലാഷോട് കൂടിയ 13 മെഗാപിക്‌സല്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, കണക്‌ടിവിറ്റി ഓപ്‌ഷനുകളായി 4ജി, വിഒഎല്‍ടിഇ, ത്രീജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button