കൊച്ചി: ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി വ്യാഴാഴ്ച വൈകുന്നേരം ഏഴിന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ഥനാസംഗമം നടക്കും. സഭയിലെ 57 മെത്രാന്മാരും വിശ്വാസസമൂഹവും ഉൾപ്പെടെ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ മേജര്‍ ആര്‍ച്ച്‌ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് മുഖ്യ കാർമ്മികത്വം. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ എത്തിച്ചേരാൻ കഴിയാത്തവർ കുടുംബ സംഗമം നടത്തി പ്രാർത്ഥനാ യോഗം ചേരണമെന്നും ഔദ്യോഗിക വക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്ആഹ്വാനം ചെയ്തു.
Post Your Comments