കണ്ണൂർ : വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയും,നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധു-ശാന്ത ദമ്പതികളുടെ മകള്‍ അമിതയെ(21)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
അമിതയെ കാണാതായതോടെ മാതാവ് ശാന്ത അന്വേഷിച്ച് കിടപ്പുമുറിയിലെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ അമിതയെ കണ്ടത്. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments