മൂലമറ്റം : കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനാൽ മൂലമറ്റം പവര്‍ ഹൗസ്സിലെ വൈദ്യുതി ഉത്പാദനം കുത്തനെ കുറച്ചു. അഞ്ച് മാസം കൂടി വേനല്‍ നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് വൈദ്യുതി ഉത്പാദനം കുറച്ചത്. 800 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് നിലവിൽ ഡാമിൽ ഉള്ളത്.
പതിനൊന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കേണ്ട സ്ഥാനത്ത് ഇപ്പോൾ പ്രതിദിനം രണ്ടര ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉത്പാദിപ്പിക്കുന്നത്. വൈദ്യുതി ഉത്പാദനം കൂട്ടിയാല്‍ ജൂണ്‍ മാസത്തിന് മുന്നേ തന്നെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നാണ് കെഎസ്‌ഇബിയുടെ ആശങ്ക. ഇപ്പോഴത്തെ നിലയിലാണെങ്കില്‍ മെയ് മാസം അവസാനം വരെ ഉത്പാദനം തുടരാനാവും.
മെയ് മാസത്തിലെ വേനല്‍ മഴ ലഭിക്കാതെ വന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും. നിലവില്‍ അണക്കെട്ടില്‍ 37.03 ശതമാനം വെള്ളം മാത്രമാണുള്ളത്. അണക്കെട്ടിലെ ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവയ്ക്കേണ്ടിവരും. കഴിഞ്ഞവര്‍ഷം ഇതേസമയം 2362 അടി വെള്ളം ഇടുക്കിയിലുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 23 അടി വെള്ളത്തിന്റെ കുറവാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്.
Post Your Comments