India

ഈ മത്സത്തിന് പങ്കെടുത്താല്‍ പാരിതോഷികം 1 ലക്ഷം ; മത്സരം എന്താണെന്ന് അറിയേണ്ടേ ?

ശ്രീനഗര്‍ : ഉത്തരേന്ത്യയില്‍ ഒരു ഗംഭീരന്‍ മത്സരത്തിന് വേദിയൊരുങ്ങുകയാണ്. ജമ്മുകശ്മീരിലെ വിദ്യാഭ്യാസ വകുപ്പാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ കഴിവ് ഉയര്‍ത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നത്. ഈ മാസം ആറ് മുതലാണ് ഉത്തരേന്ത്യയില്‍ മഞ്ഞ് വീഴ്ചയുണ്ടായത്.

മഞ്ഞു മനുഷ്യനെ നിര്‍മ്മിക്കുക എന്നതാണ് മത്സരം. വീട്ട് മുറ്റത്തോ മറ്റേതെങ്കിലും ഇടത്തോ കുട്ടികള്‍ തന്നെ നിര്‍മ്മിച്ച മഞ്ഞു മനുഷ്യന്റെ ചിത്രങ്ങള്‍ ഇ-മെയില്‍ ചെയ്തു കൊടുക്കുന്നതിനാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. പലതലങ്ങളിലായാണ് മത്സരം നടക്കുക. സ്റ്റേറ്റ് തലത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നതും വിലയേറിയ സമ്മാനങ്ങളാണ് ഒരു ലക്ഷം രൂപ. മഞ്ഞ് വീഴ്ച തുടങ്ങിയ നാള്‍ മുതലാണ് മത്സരവും ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button