KeralaNews

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ : സ്ത്രീകള്‍ക്ക് ആയോധന കല അഭ്യസിക്കാന്‍ എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍

തിരുവനന്തപുരം : പിങ്ക് പെട്രോള്‍ സംവിധാനത്തിനും പിങ്ക് ഫൂട്ട് ബീറ്റിനും പുറമെ സ്ത്രീ സുരക്ഷ ശക്തമാക്കാന്‍ കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന കേന്ദ്രങ്ങളും വരുന്നു. വിവിധ തരത്തിലുള്ള അക്രമസംഭവങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും ആവശ്യമെങ്കില്‍ പ്രതിരോധിയ്ക്കാനും സ്ത്രീകളെ പ്രാപ്തരാക്കാനുള്ള ബോധവത്ക്കരണ പരിപാടികളും ലഘുവായ കായിക പ്രതിരോധ വിദ്യകളും ഈ കേന്ദ്രങ്ങളില്‍ നല്‍കും.
ബസിലും ട്രെയിനിലുമുള്ള ശല്യപ്പെടുത്തലുകള്‍, ബാഗ്-മാല പിടിച്ചുപറിയ്ക്കല്‍, എ.ടി.എമ്മിനുള്ള ആക്രമണം , ആസിഡ് ആക്രമണം, ലൈംഗികാതിക്രമങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷപ്പെടാനുള്ള കായിക പ്രതിരോധ വിദ്യകളാണ് സ്വയംരക്ഷാ പരിശീലന പദ്ധതിയിലുള്ളത്.

ഫെബ്രുവരി അവസാനത്തോടെ ഈ പദ്ധതി സംസ്ഥാനത്ത് നിലവില്‍ വരുമെന്ന് ഡി.ജി.പി അറിയിച്ചു.

shortlink

Post Your Comments


Back to top button