KeralaNews

‘എന്റെ അച്ഛനെ നഷ്ടപ്പെട്ടത് അങ്ങനെയാണ്’: സിറ്റി പൊലീസ് കമ്മീഷണര്‍ കോഴിക്കോട് ജെ.ജയനാഥ് പറയുന്നു

റോഡപകടങ്ങൾ ദിനം പ്രതി കൂടിവരികയാണ്. നിരവധി ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിയുന്നത്.അമിത വേഗതയും അശ്രദ്ധയുമെല്ലാം റോഡപകടങ്ങളുടെ ആക്കം കൂട്ടുന്നു.വളരെ ഗൗരവത്തോടെയാണ് സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥ്‌ റോഡപകടങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്.

അതിന് വ്യക്തിപരമായി കാരണവുമുണ്ട്.റോഡപകടങ്ങളെക്കുറിച്ച് പറയുമ്പോൾ വേദനയായി മനസ്സിൽ നിറയുന്നത് തന്റെ അച്ഛന്റെ മരണമാണെന്ന് അദ്ദേഹം പറയുന്നു.ബാങ്കില്‍പ്പോയി തിരിച്ചുവരുന്നതിനിടെ റോഡില്‍വെച്ച് ഒരു വണ്ടി അച്ഛനെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിലുണ്ടായ പരിക്ക് മരണത്തിനിടയാക്കി. ഞാന്‍ ഐ.പി.എസ്. ലഭിച്ച് പോലീസ് സേനയുടെ ഭാഗമായിരുന്നു. എന്നിട്ടും ഫലപ്രദമായരീതിയില്‍ അച്ഛനെ ഇടിച്ച വാഹനം ഓടിച്ചയാളെ ശിക്ഷിക്കാന്‍ സാധിച്ചില്ല. ഓടിച്ചയാള്‍ക്ക് ലൈസന്‍സോ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലായിരുന്നു. ഇതിനെല്ലാം പുറമേ അയാള്‍ മദ്യപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേസ് കോടതിയില്‍ എത്തിയപ്പോള്‍ പ്രതിയുടെ കൂടെയായിരുന്നു പ്രോസിക്യൂഷന്‍ സാക്ഷികളും .അവര്‍ മൊഴിനല്‍കിയതും പ്രതിക്കനുകൂലമായിട്ടായിരുന്നു.”ജയ്‌നാഥ് പറയുന്നു.ബോധവത്കരണങ്ങള്‍ നടന്നതുകൊണ്ടൊന്നും വാഹനാപകടങ്ങള്‍ക്ക് കുറവുണ്ടാവില്ലെന്നും റോഡിന്റെ ഗുണനിലവാരപ്രശ്‌നമാണ് കാരണമെങ്കില്‍ അത് ഗതാഗതയോഗ്യമാക്കേണ്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും എല്ലാ നിയമലംഘനങ്ങള്‍ക്കും എതിരേ വ്യക്തമായ തെളിവുശേഖരിക്കാനുള്ള നടപടിയാരംഭിക്കുമെന്നും പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button