50 ബിക്കിനി സുന്ദരികളും 50 ജീപ്പുകളുമായി വ്യത്യസ്ഥമായ ഒരു ആർഭാട ശവസംസ്കാര ഘോഷയാത്ര. തയ്‌വാനിലാണു സംഭവം. 76 വയസുകാരനായ രാഷ്ട്രീയക്കാരൻ തങ് സിയാങ് മരണമടഞ്ഞപ്പോൾ ശവസംസ്കാര ഘോഷയാത്ര ആഘോഷമായിത്തന്നെ നടത്താൻ മക്കൾ തീരുമാനിച്ചു.
തുടർന്ന് കടും നിറങ്ങളിലുള്ള 50 ജീപ്പുകൾ വാടകയ്ക്കെടുത്ത് അതിനു മേൽ 50 ബിക്കിനി സുന്ദരികളെയും അണിനിരത്തി. ഇതു കൂടാതെ ഡ്രമ്മർ, ബാൻഡ് ഗ്രൂപ്പുകളുമായി രണ്ട് മണിക്കൂറോളം ശവസംസ്കാരഘോഷയാത്ര നീണ്ടു. പിതാവ് ആഗ്രഹിച്ചതുപോലെ തന്നെയൊരു വിടവാങ്ങൽ ചടങ്ങ് എന്നായിരുന്നു മക്കളുടെ പ്രതികരണം. 2015നു ശേഷം ശവസംസ്കാര ഘോഷയാത്രയിൽ ബിക്കിനി പെൺകുട്ടികൾ അണിനിരക്കുന്നതു വിലക്കിയിരുന്നു. അതിനെയൊക്കെ മറികടന്നാണ് ഈ ആഘോഷം.
Post Your Comments