പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും.പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ആണ് ഇക്കാര്യം അറിയിച്ചത് . പാര്‍ട്ടിക്ക് വോട്ട് ചെയ്യുമ്പോള്‍ മനസ്സില്‍ അരവിന്ദ് കെജ്രിവാളിന്റെ മുഖ്യമന്ത്രി പദത്തിനാണ് വോട്ട് ചെയ്യുന്നതെന്ന ബോധ്യം വേണമെന്ന് മനീഷ് സിസോദിയ പറഞ്ഞു . പഞ്ചാബില്‍ കോണ്‍ഗ്രസും എസ് എ ഡി – ബി ജെ പി സഖ്യവുമാണ് ആം ആദ്മി പാര്‍ട്ടിയുടെ എതിരാളികള്‍. അതേസമയം, സിസോദിയയെ പരിഹസിച്ച് സുഖ്ബിര്‍ സിംഗ് ബാദല്‍ രംഗത്തെത്തി. പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ കെജ്രിവാളിന് വോട്ട് ചെയ്യണമെന്ന് പറയുകയാണ്. പഞ്ചാബിലെ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നില്ല എന്നുള്ളതിന് തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു
Post Your Comments