ന്യൂ ഡൽഹി : ഇന്ത്യൻ മഹാ സമുദ്രത്തിൽ പാക്കിസ്താന്‍ നടത്തിയെന്ന് പറയുന്ന ആണവ മിസൈല്‍ പരീക്ഷണം വ്യാജമെന്ന് നാവികസേന. കഴിഞ്ഞ ദിവസം മുങ്ങിക്കപ്പലില്‍ നിന്നും 450 കിമീ ദൂരപരിധിയുള്ള ബാബര്‍-3 മിസൈലിന്റെ വിക്ഷേപണ വീഡിയോയും വാര്‍ത്തയും പാകിസ്ഥാൻ പുറത്തു വിട്ടിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് നേവി അറിയിച്ചതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക് സൈനിക വക്താവ് ആസിഫ് ഗഫൂറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ്. വെള്ളത്തിനടിയില്‍ നിന്ന് മിസൈല്‍ ഉയരുന്നതിന്റെയും കരയിലെ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നത്. എന്നാല്‍ അത്തരത്തിലൊരു മിസൈല്‍ പരീക്ഷണം നടന്നിട്ടില്ല. വീഡിയോയില്‍ ഒരു മിസൈലല്ല പകരം രണ്ടെണ്ണമാണ് കാണുന്നതെന്നും, വെള്ളത്തില്‍ നിന്ന് പൊന്തി വരുന്ന മിസ്സൈലിന് ചാര നിറവും പിന്നീടതിന് ഓറഞ്ച് നിറമാണെന്നും നേവി ആരോപിക്കുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏതുഭാഗത്താണ് മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത് എന്ന് പുറത്തു വിടാത്ത പാകിസ്ഥാൻ. വെള്ളത്തിനടിയില്‍ നിന്ന് തൊടുക്കാവുന്ന തങ്ങളുടെ ആദ്യ മിസൈലാണിതെന്ന് അവകാശപ്പെടുന്നു. പാക് സൈന്യത്തെ ഉദ്ധരിച്ച് പരീക്ഷണം വിജയകരമായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ടു ചെയ്തത്. വെള്ളത്തിനടിയില്‍ നിന്ന് തൊടുത്ത മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് പാക് സൈന്യവും അറിയിച്ചിരുന്നു.
#Pakistan successfully test fired first Submarine launched Cruise Missile Babur-3. Rg 450 Km. #COAS congrats Nation and the team involved. pic.twitter.com/YRNei5oF65
— Maj Gen Asif Ghafoor (@OfficialDGISPR) 9 January 2017
Post Your Comments