Kerala

ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ ജനുവരി 18ന് കോട്ടയത്ത്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃ യോഗങ്ങള്‍ ഈ മാസം 16 മുതല്‍ 18 വരെ കോട്ടയത്ത് ചേരും. 18ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിക്കും. പാര്‍ട്ടി പുന:സംഘടനക്ക് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് 18 ന് ചേരുന്നത്. കൗണ്‍സിലിന്റെ മുന്നോടിയായി ജനുവരി 16 ന് കോര്‍ കമ്മിറ്റി യോഗവും സംസ്ഥാന ഭാരവാഹികളുടെ യോഗവും, 17 ന് സംസ്ഥാന കമ്മിറ്റി യോഗവും നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പാര്‍ട്ടിയുടെ വിവിധ സംസ്ഥാനതല യോഗങ്ങളില്‍ സമകാലിക, ദേശീയ, സംസ്ഥാന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യും.

ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ സുശക്തവും വ്യാപകവുമായി സംഘടിപ്പിക്കുതിനുള്ള സമഗ്രമായ കര്‍മ്മ പദ്ധതിക്ക് യോഗം രൂപം നല്‍കും. അന്നം, വെള്ളം, മണ്ണ്, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന അടിയന്തിര ആവശ്യങ്ങള്‍ നേടിയെടുക്കുതിന് പാര്‍ട്ടി നടത്തി വരുന്ന ഉജ്ജ്വല പോരാട്ടങ്ങളും സംരംഭങ്ങളും വിലയിരുത്തും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താന്‍ തയ്യാറാക്കുന്ന മാര്‍ഗ്ഗ രേഖ യോഗം ചര്‍ച്ച ചെയ്യും.

ജനകീയ കൂട്ടായ്മയിലൂടെ ജലസംരക്ഷണം ഉറപ്പു വരുത്തുന്നതിന്ന് വേണ്ടി ശാസ്താംകോട്ടയില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സമാരംഭിച്ചിട്ടുള്ള ജലസ്വരാജ് പദ്ധതിക്ക് കൗണ്‍സില്‍ യോഗം അന്തിമരൂപം നല്‍കും. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌ക്കരണ പരിപാടികളുടെയും വിവിധ ക്ഷേമ പദ്ധതികളുടെയും ഗുണഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാവശ്യമായ പ്രചരണ പരിപാടികള്‍ യോഗം തയ്യാറാക്കും.

shortlink

Post Your Comments


Back to top button