IndiaNews

അതിർത്തിയിൽ നിന്നുള്ള സൈനികന്റെ വീഡിയോ; എത്ര സമ്മര്‍ദ്ദമുണ്ടായാലും എടുത്തുമാറ്റില്ല

ന്യൂഡല്‍ഹി: എത്ര സമ്മർദമുണ്ടായാലും ബിഎസ്എഫ് ജവാന്മാര്‍ നേരിടുന്ന അവഗണന തുറന്ന് കാട്ടിയ വീഡിയോ എടുത്തുമാറ്റില്ലെന്ന് ജവാന്‍ വ്യക്തമാക്കി. ഇപ്പോഴൂം താന്‍ ഉറച്ചു തന്നെ നില്‍ക്കുകയാണെന്നും അധികാരികള്‍ വീഡിയോ പരിശോധനയ്ക്ക് വിധേയമാകട്ടെയെന്നും അദ്ദേഹം പറയുന്നു. ഇതുവഴി സത്യം പുറത്തുവരട്ടെയെന്നും കോണ്‍സ്റ്റബിള്‍ തേജ് ബഹാദൂര്‍ യാദവ് കൂട്ടിച്ചേർത്തു. വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ ഏറെ ധൈര്യം വേണ്ടി വന്നിരുന്നു. എന്നാൽ വീഡിയോ എടുത്തുമാറ്റാന്‍ തനിക്ക് ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിട്ടും നിരസിച്ചു.

അതേസമയം വീഡിയോ വിവാദമായതിന് പിന്നാലെ യാദവ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥന്‍ ആണെന്നും ഇയാള്‍ക്കെതിരേ അച്ചടക്ക നടപടി മുമ്പും ഉണ്ടായിട്ടുണ്ടെന്നും ബിഎസ്എഫ് ആരോപിച്ചു. ഈ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. ഡ്യൂട്ടിക്കിടയില്‍ വീഴ്ച വരുത്താറുണ്ട്. പക്ഷെ ശിക്ഷ കിട്ടിയാലും ഡ്യൂട്ടി തുടരാറുമുണ്ട്. ആരും തന്നെ തങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളൊന്നും കാണിക്കുന്നില്ല. 14 അവാര്‍ഡുകള്‍ കിട്ടിയായാളാണ് താനെന്നും ബഹാദൂര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചാല്‍ ഒട്ടനേകം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാൻ സാധിക്കും. സര്‍ക്കാര്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷെ ഞങ്ങൾക്ക് ഒന്നും കിട്ടുന്നില്ല. അനേകം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തനിക്കറിയാം എങ്കിലും താന്‍ പോരാടുന്നത് കൊണ്ട് മറ്റുള്ള സൈനികര്‍ക്കെങ്കിലും അതിന്റെ ഗുണം കിട്ടും.

ഗ്രൗണ്ട് സീറോയില്‍ നിന്നുമാണ് ഈ വീഡിയോ എടുത്തത്. ഒരു തട്ടിപ്പുമില്ല. അതില്‍ കാണുന്നതെല്ലാം സത്യമാണ്. അനുവദിച്ചാല്‍ തെളിവ് നല്‍കാന്‍ തയ്യാറാണ്. ഇതിന്റെയെല്ലാം സത്യാവസ്ഥ അവര്‍ക്കറിയാമെന്നും പറഞ്ഞു. മാധ്യമങ്ങളെ ജവാന്മാര്‍ക്ക് അരികിലേക്ക് അനുവദിക്കാറില്ല. അന്വേഷണം നടത്തിയാല്‍ പല കാര്യങ്ങളും പുറത്തുവരും. വീഡിയോ പബ്‌ളിക് ഡൊമെയ്‌നിലാണ് അതുകൊണ്ട് തന്നെ തനിക്ക് പ്രശ്‌നമുണ്ടാകില്ലെന്നും പറയുന്നു. വീഡിയോ ഷെയര്‍ ചെയ്ത നടപടിയില്‍ ഇപ്പോള്‍ കുടുംബവും സൈനികരും ബഹാദൂറിന് പിന്തുണ നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button