ബംഗളൂരു•കന്നഡ നടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വേഷമിട്ടിരുന്ന പത്മാവതി (44) നെയാണ് ഷൂട്ടിംഗ് ലൊക്കേഷന്‍ സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നടന് വി.രവിചന്ദ്രന്റെ മകന് മനോരഞ്ജന്‍ നായകനാകുന്ന, നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന വി.ഐ.പി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കാനായാണ് പത്മാവതി എത്തിയത്. 120 ഓളം കലാകാരന്മാര് പങ്കെടുക്കുന്ന നൃത്തരംഗമാണ് യെളഹങ്കയ്ക്ക് സമീപം അവലഹള്ളിയിലെ ലൊക്കേഷനില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. വൈകുന്നേരം ഷൂട്ടിംഗ് അവസാനിപ്പിക്കുമ്പോഴാണ് പത്മാവതിയെ കാണാനില്ലെന്ന് യൂണിറ്റ് അംഗങ്ങള്‍ മനസിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വൈകുന്നേരം 7.30 ഓടെ നടിയുടെ മൃതദേഹം കെട്ടിടത്തിന്റെ താഴത്തെനിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ് നടന്ന സ്ഥലത്ത് അല്ല പത്മ മരിച്ചതെന്നും മറ്റൊരു സ്ഥലത്താണെന്നും സംവിധായകന് നന്ദകുമാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
രണ്ട് ദശകങ്ങളായി കന്നഡയിലെ സിനിമയിലെ സാന്നിധ്യമാണ് പത്മ. വി.ഐ.പി അതെ പേരിലുള്ള ധനുഷിന്റെ തമിഴ് ചിത്രത്തിന്റെ കന്നഡ റീ-മെയ്ക്ക് ആണ്.
Post Your Comments