തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരേ കടുത്ത നടപടി വേണമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയോഗത്തില്‍ വിമര്‍ശനം. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ ഇന്നു രാവിലെ ചേര്‍ന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്തു. ചര്‍ച്ചക്കിടെ മുതിര്‍ന്ന അംഗങ്ങളായ പി.ജയരാജനും എം.വി ജയരാജനും കോലിയക്കോട് കൃഷ്ണന്‍നായരുമാണ് വി.എസിനെതിരെ രംഗത്തെത്തിയത്. ഇത്രയും ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വി.എസിനെ താക്കീതില്‍ ഒതുക്കിയത് ശരിയായില്ല. വി.എസിനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്നും മൂവരും അഭിപ്രായപ്പെട്ടു. വി.എസിനെതിരായ നടപടി താക്കീതില്‍ ഒതുക്കാനുള്ള കേന്ദ്ര കമ്മിറ്റി നിര്‍ദേശം സംസ്ഥാന സമിതി യോഗം അംഗീകരിച്ചു.
Post Your Comments