IndiaNews

രാജ്യം കാക്കുന്ന ധീര ജവാന്മാരുടെ ദുരിതം കാണാതെ പോകരുത്: അതിർത്തിയിൽ നിന്ന് ഒരു ഭടന്റെ വേദനാജനകമായ വാക്കുകൾ

ന്യൂഡൽഹി: നമ്മുടെ ജീവൻ രക്ഷിക്കാനായി അതിർത്തിയിൽ കാവൽ നിൽക്കുന്ന ധീര ജവാന്മാരെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നുണ്ടോ?അവരുടെ ജീവിതം തന്നെ ത്യജിച്ചാണ് ഓരോ ഇന്ത്യക്കാരനും രാജ്യ സുരക്ഷക്കായി പോരാടുന്നത്.അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മാനസിക സംഘർഷങ്ങളുമെല്ലാം ആരും അറിയാതെ പോകുന്നു.’കഴിക്കാന്‍ ‘ആകെ ലഭിക്കുന്നത് കഷ്ടിച്ച് ജീവന്‍നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രം, അതിന്റെ നിലവാരമാണെങ്കില്‍ വളരെ മോശം’. ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയിൽ കാവൽ നിൽക്കുന്ന ഒരു ഭടന്റെ വാക്കുകളാണിത്.ബി.എസ്.എഫ് ജവാനായ ടി.ബി യാദവിന്റേതാണ് ഈ വാക്കുകൾ.

തങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണമെന്താണെന്നും അതിന്റെ നിലവാരവും വീഡിയോ സഹിതം വിശദീകരിചിരിക്കുകയാണ് യാദവ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ.ഒരു പൊറാട്ടയും ചായയുമാണ് പ്രഭാതഭക്ഷണമായി കിട്ടുന്നത്. കറിയായിട്ട് അച്ചാറോ പച്ചക്കറിയോ പോലുമില്ല. ഉച്ചയ്ക്ക് കിട്ടുന്ന റൊട്ടിക്കൊപ്പം കിട്ടുന്ന ഉപ്പും മഞ്ഞളും മാത്രം. ഇതാണ് തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണമെന്ന് യാദവ് പറയുന്നു.11 മണിക്കൂറോളം പ്രതികൂല കാലാവസ്ഥയില്‍ കാവല്‍ നില്‍ക്കേണ്ടവരാണ് ഞങ്ങള്‍. എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യാനാകുക-യാദവ് ചോദിക്കുന്നു.തങ്ങള്‍ക്കായി സര്‍ക്കാര്‍ എല്ലാം വിതരണം ചെയ്യുന്നുണ്ട്. പക്ഷേ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ കടത്തുകയാണ്. അധികാരികള്‍ക്കെതിരെ ശബ്ദിച്ചാല്‍ തന്റെ ജീവൻപോലും അപകടത്തിലാകുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തണമെന്നും യാദവ് ആവശ്യപ്പെടുന്നുണ്ട് .ഫെയ്‌സ്ബുക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ അടിയന്തര അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടു. ഭടന്മാരുടെ ക്ഷേമകാര്യത്തില്‍ ശ്രദ്ധിക്കുന്ന സേനാവിഭാഗമാണ് ബി.എസ്.എഫെന്നും വിഷയം അടിയന്തരമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button