ന്യൂഡല്‍ഹി : വ്യോമസേനയുടെ വിമാനങ്ങളില്‍ സൗജന്യയാത്ര നടത്താന്‍ പ്രധാനമന്ത്രിക്ക് അര്‍ഹതയുണ്ടെന്നും ഇതിന് പണം ഈടാക്കാറില്ലെന്നും സേന വ്യക്തമാക്കി. വിവരാവകാശ അന്വേഷണത്തിനുള്ള മറുപടിയിലാണ് ഈ വിവരം. പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ വിവരങ്ങളാണ് റിട്ട. കമാന്റര്‍ ലോകേഷ് ബത്ര വ്യോമസേനയോട് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച വിവരാവകാശ അപേക്ഷ വ്യോമസേനയുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. 2014 ഓഗസ്റ്റ് മുതല്‍ 2016 മേയ് വരെ പ്രധാനമന്ത്രി അഞ്ചു വിദേശയാത്ര വ്യോമസേനയുടെ വിമാനത്തില്‍ നടത്തിയെങ്കിലും ഇതുസംബന്ധിച്ച ചെലവ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ബത്ര അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.
Post Your Comments